ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് അന ഇവാനോവിച്ച് വിരമിച്ചു


ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് അന ഇവാനോവിച്ച് കളിക്കളത്തോട് വിടപറഞ്ഞു. 2008 ലാണ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം അന ഇവാനോവിച്ച് കരസ്ഥമാക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് വിരമിക്കല്‍ വാര്‍ത്ത താരം പുറത്ത് വിട്ടത്. 29 ആം വയസ്സിലാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ അന ഇവാനോവിച്ച് കളിക്കളത്തോട് വിട പറയുന്നത്. വിരമിക്കുന്നതിന്റെ കാരണം ഇവാനോവിച്ച് വ്യക്തമാക്കിയില്ലെങ്കിലും ദീര്‍ഘകാലമായി പിന്തുടരുന്ന പരിക്കിനെ തുടര്‍ന്നാണ് വിരമിക്കലെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി. ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയതോടെയാണ് അന ഇവാനോവിച്ച് ഒന്നാം റാങ്കിലെത്തിയത്. തുടര്‍ച്ചായി പന്ത്രണ്ടാഴ്ച്ച ഒന്നാം സ്ഥാനത്ത് തുടര്‍ന്ന അന കരിയറില്‍ പതിനഞ്ച് സിംഗിള്‍സ് കിരീടം നേടിയിട്ടുണ്ട്. പിന്നീട് റാങ്കിങ്ങില്‍ പിന്നോട്ട് പോയ അന 2014 ല്‍ ആദ്യ അഞ്ചിലേക്ക് തിരിച്ച് വന്നിരുന്നു.




Sharing is Caring