എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തു


എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടീവും ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഐക്യകണ്‌ഠേനെയാണ് തെരഞ്ഞെടുത്തത്. ശശികലയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു കൊണ്ടുള്ള പ്രമേയം കൗണ്‍സിലില്‍ പാസാക്കി. ശശികലയെ ജനറല്‍ സെക്രട്ടറി ആക്കുന്നതടക്കം 14 പ്രമേയങ്ങള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്. ജയലളിതയുടെ ജന്മദിനം ദേശീയ കര്‍ഷക ദിനമായി ആചരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പ്രമേയത്തിനും യോഗം അംഗീകാരം നല്‍കി. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് മഗ്‌സസെ പുരസാകാരം സമാധാനത്തിനുള്ള നോബേല്‍ സമ്മാനം എന്നിവ നല്‍കുന്നതിനായി നിര്‍ദ്ദേശിക്കുന്ന പ്രമേയത്തിനു യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.




Sharing is Caring