രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ അതിശൈത്യം. കനത്ത മൂടല്‍മഞ്ഞ് ദല്‍ഹിയിലെ ട്രെയിന്‍-വിമാന സര്‍വീസുകളെ ബാധിച്ചിരിക്കുകയാണ്.
കനത്ത മൂടല്‍മഞ്ഞ് കാരണം 70 ട്രെയിനുകള്‍ വൈകി ഓടുകയാണ്. 13 ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകളെയും മൂടല്‍മഞ്ഞ് ബാധിച്ചു. അഞ്ച് അന്താരാഷ്ട്ര സര്‍വീസുകളും ഒമ്പതു ആഭ്യന്തര സര്‍വീസുകളും വൈകി.













