ഫോണ്‍ കെണി കേസ്: ചാനല്‍ മേധാവി അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കമ്മീഷന്‍


മുന്‍ മന്ത്രി എകെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍ കെണി കേസില്‍ മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട്. ചാനല്‍ മേധാവിയായ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതായി വിവിധ ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടില്‍ എകെ ശശീന്ദ്രനെതിരെ ഗുരുതര കണ്ടെത്തലില്ലെന്നും സൂചനയുണ്ട്. വാണിജ്യ താത്പര്യത്തിന് വേണ്ടി ഒരു വാര്‍ത്തയുണ്ടാക്കാനായി എകെ ശശീന്ദ്രനെ ചാനല്‍ കുരുക്കുകയായിരുന്നു എന്നും കമ്മീഷന്‍ വിലയിരുത്തിയതായി മാധ്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചെയ്തു


മംഗളം ചാനലിനെതിരെ റജിസ്‌റ്റര്‍ ചെയ്‌ത രണ്ട് കേസുകളുമായി മുന്നോട്ടുപോകാം. കമ്മീഷന്റെ അന്വേഷണങ്ങള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചെലവാക്കിയിട്ടുണ്ട്. ഇതെല്ലാം ചാനലില്‍ നിന്നും ഇടാക്കണമെന്നുംകമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം




Sharing is Caring