ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ച പട്ടികയിലൊന്നും മുസ്ലിം പ്രാതിനിധ്യമില്ല. 182 സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാലുഘട്ടങ്ങളിലായി ഇതുവരെ 134 സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്.
നവംബര്‍ 17ന് ആദ്യ പട്ടിക പുറത്തുവിട്ടു. അതില്‍ 70 പേര്. 18ന് 36 പേരടങ്ങുന്ന രണ്ടാംപട്ടികയും 20ന് 27 പേരടങ്ങുന്ന മൂന്നാമത്തെ പട്ടികയും പുറത്തുവിട്ടു. ഇന്ന് ഒരാളുടെ പേരും പ്രഖ്യാപിച്ചു. ഇതുവരെ പുറത്തുവന്ന പട്ടികയില്‍ ക്ഷത്രിയവിഭാഗത്തില്പ്പെട്ടവര്ക്ക് 12ഉം പട്ടികജാതി വിഭാഗത്തില്‍ 25ഉം പട്ടികവര്‍ഗ/ആദിവാസി വിഭാഗത്തില്‍പ്പെട്ട ഏഴുപേര്‍ക്കും ടിക്കറ്റ് നല്കി.

മുസ്ലിം ഭൂരിപക്ഷമണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതിനാല്‍ പട്ടികയില്‍ മുസ്ലിംകളെ അവഗണിക്കുന്നുണ്ടെന്ന് ഇതിനകം ന്യൂനപക്ഷ മോര്‍ച്ച ഉന്നയിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞൈടുപ്പില്‍ ബി.ജെ.പിയുടെ 350 ഓളം സീറ്റുകളില്‍ മുസ്ലിം സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു.













