ഫോക്‌സ് ന്യൂസ് മേധാവി രാജിവച്ചു


ഫോക്‌സ് ന്യൂസ് ചെയര്‍മാനും സിഇഒയുമായ റോജര്‍ എയില്‍സ് രാജിവച്ചു.


ലൈംഗികാരോപണത്തെ തുടര്‍ന്നാണ് 76 വയസുകാരനായ എയില്‍സ് പ്രമുഖ മാധ്യമമായ ഫോക്‌സില്‍നിന്നു വിടപറഞ്ഞത്


എയില്‍സിന്റെ രാജി ഫോക്‌സ് ന്യുസ് കമ്പനി സ്വീകരിച്ചു. എന്നാല്‍ ലൈംഗികാരോപണത്തെ തുടര്‍ന്നാണോ രാജിയെന്ന കാര്യത്തില്‍ കമ്പനി വൃത്തങ്ങള്‍ പ്രതികരിച്ചില്ല. മാധ്യമ ഭീമനായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ ടീമിലെ പ്രമുഖനായിരുന്നു എയില്‍സ്.

എയില്‍സിനെതിരേ ലൈംഗിക പീഢനം ആരോപിച്ച് ഫോക്‌സ് ന്യൂസ് അവതാരകയായ ഗ്രേചന്‍ കാള്‍സനാണ് രംഗത്തു വന്നത്.

എയില്‍സിന്റെ ലൈംഗിക താല്‍പര്യങ്ങള്‍ക്കു വഴങ്ങാത്തതിനാല്‍ തന്നെ ജോലിയില്‍നിന്നു പുറത്താക്കിയതായി ന്യൂജേഴ്‌സി സ്റ്റേറ്റ് കോടതിയിലാണ് അവര്‍ പരാതി നല്‍കിയിരുന്നത്.



Sharing is Caring