അഭിഭാഷകരുടെ ആക്രമണം: ജഡ്ജിമാര്‍ അന്വേഷണത്തിന് തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ നടന്ന അക്രമ സംഭവങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ഹൈക്കോടതിയിലെ രണ്ടു മുതിര്‍ന്ന ജഡ്ജിമാര്‍ തിരുവനന്തപുരത്തെത്തി. വഞ്ചിയൂര്‍ കോടതി വളപ്പില്‍ അഭിഭാഷകരുടെ ആക്രമണത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ അവര്‍ സന്ദര്‍ശിക്കും. മാധ്യമ സംഘടനാ നേതാക്കളുമായും അവര്‍ ചര്‍ച്ചയും നടത്തും. സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ് നിര്‍ദേശിച്ചതനുസരിച്ചാണ് ജഡ്ജിമാരായ പി എന്‍ രവീന്ദ്രന്‍, പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവര്‍ തിരുവനന്തപുരത്തെത്തിയത്.

ഹൈക്കോടതി പരിസരത്ത് ബുധനാഴ്ചയുണ്ടായ അക്രമത്തെ വിമര്‍ശിച്ച് ഇവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരുടെ നിലപാട് മറ്റ് അഭിഭാഷകര്‍ക്ക് ക്ഷീണമുണ്ടാക്കിയെന്ന് കാട്ടിയാണ് നടപടിക്ക് ഒരുങ്ങുന്നത്.

തിരുവനന്തപുരത്ത് വഞ്ചിയൂര്‍ കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. മീഡിയാ റൂം പൂട്ടിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ച് പോസ്റ്ററുകളും പതിച്ചിരുന്നു. കല്ലും മദ്യകുപ്പികളും ട്യൂബ്‌ലൈ‌റ്റും കൊണ്ടാണ് അഭിഭാഷകര്‍ ആക്രമിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *