അഭിഭാഷകരുടെ ആക്രമണം തുണയായത് ആട് ആന്റണിക്ക്; ശിക്ഷാവിധി 27ലേക്കു മാറ്റി


മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അഭിഭാഷകരുടെ ആക്രമണത്തില്‍ രക്ഷയായത് പൊലിസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധിക്കു കാത്തിരുന്ന ആട് ആന്റണിക്ക്. കേസില്‍ വിധി പറയുന്നത് കോടതി 27ലേക്ക് മാറ്റിവച്ചു.


പൊലിസുകാരനായ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ ശിക്ഷ ഇന്ന് വിധിക്കാനിരിക്കെ തലസ്ഥാനത്ത് ഇന്നലെ നടന്ന സംഘര്‍ഷം കണക്കിലെടുത്ത് ഇന്ന് കോടതിയില്‍ ഹജരാക്കാന്‍ കഴിയില്ലെന്ന് പൊലിസ് കമ്മിഷണര്‍ ഇന്ന് കോടതിയെ അറിയിച്ചത്.


സിറ്റി പൊലിസ് കമ്മീഷണര്‍ സ്‌പെഷല്‍ പബല്‍ക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജുമായി ആലോചിച്ചതിന് ശേഷമാണ് പ്രതിയെ ഹാജരാക്കേണ്ടെന്ന് തീരുമാനിച്ചത്.



Sharing is Caring