ഫേസ്‌ബുക്ക് പാസ്‍വേഡുകള്‍ സൂക്ഷിച്ചിരുന്നത് ടെക്സ്റ്റ് ഫോര്‍മാറ്റില്‍


സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്‌ബുക്കിനെതിരെ വീണ്ടും ആരോപണം. തങ്ങളുടെ 60 കോടി ഉപഭോക്താക്കളുടെ രഹസ്യ പാസ്‍വേഡുകള്‍ കമ്ബനി സൂക്ഷിച്ചിരുന്നത് ടെക്സ്റ്റ് ഫോര്‍മാറ്റിലായിരുന്നെന്ന് റിപ്പോര്‍ട്ട്.
എന്‍ക്രിപ്റ്റ് ചെയ്യാതെ ശേഖരിച്ചു വച്ചിരുന്ന ഈ പാസ്‍വേഡുകള്‍ ഫേസ്‌ബുക്കിലെ പതിനായിരക്കണക്കിന് ജീവനക്കാര്‍ക്ക് അക്സസ്സ് ചെയ്യാവുന്ന വിധത്തിലായിരുന്നു.
ഒരു ബ്ലോഗ് പോസ്റ്റില്‍ ഫേസ്‌ബുക്ക് വാര്‍ത്ത ശരിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സൈബര്‍ സെക്യൂരിറ്റി ജേര്‍ണലിസ്റ്റായ ബ്രിയന്‍ ക്രേബ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതേക്കുറിച്ച്‌ കമ്ബനിയോട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്റെ GDPR കൈകാര്യം ചെയ്യുന്ന ഐറിഷ് ഡേറ്റ പ്രൊട്ടക്ഷന്‍ കമ്മിഷന്‍ പറഞ്ഞു.
ഫേസ്‍ബുക്കിന് മൊത്തം 270 കോടി യൂസര്‍മാരാണുള്ളത്. ഇതില്‍ പാസ്‍വേഡുകള്‍ പരസ്യമായ 60 കോടി ആളുകള്‍ക്ക് നോട്ടിഫിക്കേഷന്‍ ഉടന്‍ അയക്കുമെന്നും പാസ്‍വേഡ് മാറ്റാന്‍ അവരോട് ആവശ്യപ്പെടുമെന്നും ഫേസ്ബുക്ക് പറഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്വകാര്യത, സെക്യൂരിറ്റി തുടങ്ങിയവയില്‍ വീഴ്ച്ച വരുത്തിയതിന് ധാരാളം വിമര്‍ശനങ്ങള്‍ ഫേസ്‌ബുക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ്.




Sharing is Caring