സല്മാന് ഖാന്- കത്രീന കൈഫ് പ്രണയകഥകള്‍ ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. പിന്നീട് ജാക്വിലിന് ഫെര്‍ണാണ്ടസിനെ സല്‍മാനൊപ്പം ചേര്‍ത്തും കഥകള്‍ വന്നിരുന്നു. ഇപ്പോള്‍ വീണ്ടും സല്‍മാനും കത്രീനയും വാര്‍ത്തകളില്‍ നിറയുകയാണ്.
2.33 കോടി വിലവരുന്ന ഒരു റേഞ്ച് റോവര്‍ സല്മാന് കത്രീനയ്ക്കു സമ്മാനിച്ചതായാണ് പുതിയ വാര്‍ത്ത. നാലു കാറുകളാണ് സല്മാന് വാങ്ങിയത്. മൂന്നു കാറുകള്‍ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയാണ്. ടൈഗര്‍ സിന്ദാ ഹൈ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ചത്. ഈ വര്‍ഷം ഭരത് എന്ന ചിത്രത്തിലും ഇവര്‍ ഒന്നിച്ചഭിനയിക്കുന്നുണ്ട്.













