ക​ത്തു​ക​ളോ​ടു രാ​ഹു​ല്‍ പ്ര​തി​ക​രി​ച്ചി​ല്ല; വ​യ​നാ​ട്ടി​ലും മ​ത്സ​രി​ക്കു​മെ​ന്ന് സ​രി​ത എ​സ്. നാ​യ​ര്‍


കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​യ​നാ​ട്ടി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ​യും മ​ത്സ​രി​ക്കു​മെ​ന്ന് സ​രി​ത എ​സ്. നാ​യ​ര്‍. സോ​ളാ​ര്‍ ത​ട്ടി​പ്പ് കേ​സി​ല്‍ പാ​ര്‍​ട്ടി ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ത​ന്‍റെ പ​രാ​തി​ക​ളോ​ട് ഇ​തേ​വ​രെ രാ​ഹു​ല്‍ പ്ര​തി​ക​രി​ച്ചി​ച്ചെ​ന്നും സ​രി​ത കു​റ്റ​പ്പെ​ടു​ത്തി.


കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലെ പ​ന്ത്ര​ണ്ടോ​ളം നേ​താ​ക്ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി മെ​യി​ലു​ക​ളും ഫാ​ക്സു​ക​ളും അ​യ​യ്ക്കു​ന്നു. എ​ന്നാ​ല്‍ ഒ​രി​ക്ക​ല്‍ പോ​ലും ത​നി​ക്കു മ​റു​പ​ടി ന​ല്‍​കാ​ന്‍ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. ഇ​ന്ത്യ​യു​ടെ ഭാ​വി പ്ര​ധാ​ന​മ​ന്ത്രി​യാ​വാ​ന്‍ മ​ത്സ​രി​ക്കു​ന്ന നേ​താ​വ് ഇ​ങ്ങ​നെ​യാ​ണോ ഒ​രു സ്ത്രീ​യു​ടെ പ​രാ​തി​യോ​ടു പ്ര​തി​ക​രി​ക്കേ​ണ്ട​തെ​ന്നും സ​രി​ത ചോ​ദി​ച്ചു.


എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും ത​ട്ടി​പ്പു​കാ​രി എ​ന്നു പ​റ​ഞ്ഞു പാ​ര്‍​ട്ടി​ക്കാ​ര്‍ ത​ന്നെ ആ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ്. ഇ​തി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. അ​ല്ലാ​തെ ജ​യി​ച്ച്‌ എം​പി​യാ​യി പാ​ര്‍​ല​മെ​ന്‍റി​ല്‍ പോ​യി ഇ​രി​ക്കാ​ന​ല്ലെ​ന്നും സ​രി​ത പ​റ​ഞ്ഞു. നേ​ര​ത്തേ ഹൈ​ബി ഈ​ഡ​നെ​തി​രേ എ​റ​ണാ​കു​ള​ത്തു​നി​ന്നു മ​ത്സ​രി​ക്കു​മെ​ന്ന് സ​രി​ത പ​റ​ഞ്ഞി​രു​ന്നു.



Sharing is Caring