ഫുട്​ബാള്‍ ഇതിഹാസം ചുനി ഗോസ്വാമി അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്​ബാള്‍ ടീം മുന്‍ ക്യാപ്​റ്റന്‍ ചുനി ഗോസ്വാമി അന്തരിച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന്​ വ്യാ​ഴാ​ഴ്​​ച വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ കൊ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 82 വ​യ​സ്സാ​യി​രു​ന്നു.

1962ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഫു​ട്​​ബാ​ള്‍ കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​ന്‍ ടീ​മി​​​െന്‍റ നാ​യ​ക​നാ​യി​രു​ന്ന ചു​നി ഗോ​സ്വാ​മി വ​ര്‍​ഷ​ങ്ങ​ളോ​ളം ബം​ഗാ​ളി​നാ​യി ക്രി​ക്ക​റ്റ്​ ക​ളി​ച്ചും ശ്ര​ദ്ധേ​യ​നാ​യി. ഇ​പ്പോ​ള്‍ ബം​ഗ്ല​േ​ദ​ശി​​െന്‍റ ഭാ​ഗ​മാ​യ കി​ഷോ​ര്‍​ഗ​ഞ്ച്​ ഗ്രാ​മ​ത്തി​ല്‍ പി​റ​ന്ന ചു​നി​ദാ 18ാം വ​യ​സ്സി​ല്‍ ബം​ഗാ​ള്‍ സം​സ്​​ഥാ​ന ടീ​മി​​െന്‍റ ഭാ​ഗ​മാ​യി. വൈ​കാ​തെ ദേ​ശീ​യ ടീ​മി​ല്‍ ഇ​ടം നേ​ടി​യ താ​രം 1956- 64 കാ​ല​യ​ള​വി​ല്‍ ഇ​ന്ത്യ​ന്‍ ഫു​ട്​​ബാ​ളി​ലെ അ​വി​ഭാ​ജ്യ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.പെലെയോടൊപ്പം ചുനി ഗോസ്വാമി

1960ലെ ​റോം ഒ​ളി​മ്ബി​ക്​​സ്​ ഉ​ള്‍​പെ​ടെ 50 മ​ത്സ​ര​ങ്ങ​ളി​ലാ​ണ്​ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്​​ത​ത്. 1964ല്‍ ​ഇ​സ്രാ​യേ​ലി​ല്‍ ന​ട​ന്ന ഏ​ഷ്യ ക​പ്പി​ല്‍ വെ​ള്ളി​മെ​ഡ​ല്‍ നേ​ടി​യ ടീ​മി​ലും ഭാ​ഗ​മാ​യി. 1968ല്‍ ​ഫു​ട്​​ബാ​ളി​ല്‍​നി​ന്ന്​ വി​ര​മി​ക്കും വ​രെ മോ​ഹ​ന്‍ ബ​ഗാ​നു വേ​ണ്ടി മാ​ത്ര​മാ​ണ്​ ക്ല​ബ്​ ഫു​ട്​​ബാ​ള്‍ ക​ളി​ച്ച​ത്. അ​ഞ്ചു സീ​സ​ണി​ല്‍ ക്ല​ബി​​െന്‍റ നാ​യ​ക​നു​മാ​യി.

1962നും 1973​നു​മി​ട​യി​ല്‍ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ബം​ഗാ​ളി​നാ​യി ഇ​റ​ങ്ങി​യ ഗോ​സ്വാ​മി 46 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു. 1962ല്‍ ​ഏ​ഷ്യ​യി​ലെ മി​ക​ച്ച സ്​​ട്രൈ​ക്ക​ര്‍​ക്കു​ള്ള പു​ര​സ്​​കാ​രം നേ​ടി. ക​ളി​മി​ക​വി​നെ ആ​ദ​രി​ച്ച്‌​ രാ​ജ്യം അ​ര്‍​ജു​ന അ​വാ​ര്‍​ഡ്​ (1963), പ​ത്മ​ശ്രീ (1983) എ​ന്നി​വ ന​ല്‍​കി​യി​ട്ടു​ണ്ട്. 2005ല്‍ ​മോ​ഹ​ന്‍ ബ​ഗാ​ന്‍ ര​ത്​​ന​യും സ​മ്മാ​നി​ക്ക​പ്പെ​ട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *