ഫുട്ബോൾ മാന്ത്രികൻ പെലെ മൂന്നാമതും വിവാഹിതനായി

ഫുട്ബോൾ ഇതിഹാസം പെലെ മൂന്നാമതും വിവാഹിതനായി. ജപ്പാൻകാരിയായ പ്രണയിനി മാർസിയ സിബേല ഓകിയെയാണ് പെലെ കഴിഞ്ഞ ശനിയാഴ്ച തന്റെ ജീവിത സഖിയാക്കിയത്.1980ലാണ് 72കാരനായ പെലെ 42കാരിയായ മർസിയയെ ന്യൂയോർക്കിൽ വെച്ച് ആദ്യമായി കാണുന്നത്. എന്നാൽ ആ സമയം തങ്ങൾക്ക് പ്രണയത്തിലാകാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീട് 2010 മുതൽ തങ്ങൾക്ക് കൂടുതൽ അടുക്കാൻ സാധിച്ചെന്നും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പെലെ പറഞ്ഞു.റോസിമെരി ചോല്‍ബിയാണ് പെലെയുടെ ആദ്യ ഭാര്യ. 12 പ്രണയ വര്‍ഷം നീണ്ട ബന്ധത്തില്‍ അദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ട്. രണ്ടാം വിവാഹം ഗോസ്പല്‍ ഗായിക അസീരിയ നാസിമെന്റോയുമായാണ്. 14 പ്രണയവര്‍ഷമായിരുന്നു ഈ ദാമ്പത്യത്തിന്റെ ആയുസ്. ഈ ബന്ധത്തില്‍ രണ്ടു മക്കളാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *