ഫിസിയോ തെറാപ്പി തുടങ്ങി; അപ്പ മടങ്ങിവരവിന്‍റെ പാതയിൽ; എസ്.പി.ബിയുടെ മകൻ

എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഫിസിയോ തെറാപ്പി ആരംഭിച്ചുവെന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും മകൻ എസ്.പി ചരൺ. ഡോക്ടർമാരുമായി സംസാരിച്ച ശേഷമാണ് എസ്.പി.ബിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ചരൺ വീഡിയോ പങ്കുവച്ചത്.

”അപ്പയുടെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ട്. അദ്ദേഹം ഇപ്പോൾ മടങ്ങിവരവിന്‍റെ പാതയിലാണ്. ഇപ്പോഴത്തെ അവസ്ഥ ഒരുപാട് പ്രതീക്ഷ പകരുന്നുണ്ട്. അപ്പയ്ക്ക് ഫിസിയോതെറാപ്പി ആരംഭിച്ചിട്ടുണ്ട്. അപ്പയുടെ ആരോഗ്യകാര്യത്തിൽ ഇത്രയധികം ശ്രദ്ധ ചെലുത്തുന്ന ആശുപത്രി അധികൃതരോടും ആരോഗ്യ പ്രവർത്തകരോടും അകമഴിഞ്ഞ് നന്ദി അറിയിക്കുകയാണ്.”– എസ്.പി ചരൺ പറഞ്ഞു.

ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ സെന്‍ററിലാണ് എസ്.പി ബാലസുബ്രഹ്മണ്യം ചികിത്സയിൽ കഴിയുന്നത്. ഓഗസ്റ്റ് 5നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇടയ്ക്ക് നില വഷളായെങ്കിലും ഇപ്പോൾ മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും ആരോഗ്യനില ഭദ്രമാണെന്നും ഡോക്ടർമാർ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *