ഫഹദ് ഫാസില്‍ മംമ്ത ചിത്രം: ചിത്രീകരണം ഉടന്‍ ആരംഭിക്കും


ഫഹദ് ഫാസിലും മംമ്തയും ഒന്നിക്കുന്നു. ഫഹദിനെയും മംമ്തയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വേണു ഒരുക്കുന്ന കാര്‍ബണ്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ആദ്യമായാണ് ഇരുവരും ഒരു ചിത്രത്തില്‍ ഒരുമിക്കുന്നത്. സിബി തോട്ടപ്പുറമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കാടിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥ മാറ്റങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കെ.യു മോഹനാണ് കാര്‍ബണിന്റെ ഛായാഗ്രഹണം. ദേശീയ പുരസ്കാര ജേതാവ് വിശാല്‍ ഭരദ്വാജാണ് സംഗീതം. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളില്‍ നടക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തയാഴ്ച്ച മുതല്‍ ആരംഭിക്കും.




Sharing is Caring