ഉത്തർപ്രദേശിലെ കൂട്ടമരണത്തിൽ പ്രധാനമന്ത്രി ഇടപെടുന്നു,വിശദീകരണവുമായി യൂപി സർക്കാർ


ഉത്തർപ്രദേശിലെ കൂട്ടമരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെടുന്നു. സംഭവവികാസങ്ങൾ പ്രധാന മന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കുകയാണ്. സംഭവം നടന്ന ബാബ രാഘവദാസ് മെഡിക്കൽ കോളേജ് സന്ദർശിക്കാൻ ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേലിനോട് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ നിർദേശം നൽകി. കേന്ദ്ര ആരോഗ്യസെക്രട്ടറിയും ആശുപത്രിയിൽ സന്ദർശിക്കും.


അതേസമയം ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട് ഉത്തർപ്രദേശ് സർക്കാർ രംഗത്ത് വന്നു. ഓക്സിജൻ സിലിണ്ടറിന്റെ അഭാവത്തിൽ നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ മുപ്പതു കുട്ടികൾ മരിച്ചുവെന്നായിരുന്നു റിപ്പോർട്ട്‌.ഒരാഴ്ചക്കുള്ളിൽ മൊത്തം മരണം അറുപത്തിമൂന്നാണ്.


ഓഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മെഡിക്കൽ കോളേജ് സന്ദർശിച്ചിരുന്നുവെന്നും അന്ന് ഓക്സിജൻ ലഭ്യത കുറവു ശ്രദ്ധയിൽപ്പെട്ടില്ലെന്നും ഉത്തർപ്രദേശ് സർക്കാർ വിശദീകരിക്കുന്നു. ദുഖകരമായ സംഭവമാണെന്നു ഉപമുഖ്യമന്ത്രി കേശവപ്രസാദ്‌ മൗര്യ പറഞ്ഞു. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ സർക്കാർ അന്വേഷണവിധേയമായി സർക്കാർ സസ്‌പെൻഡ് ചെയ്തു. സൂപ്രണ്ട് രാജി വച്ചെന്നും ശ്രുതിയുണ്ട്.



Sharing is Caring