പ​​ര്‍​​വേ​​സ് മു​​ഷാ​​റ​​ഫി​​നെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

ഇ​​സ്​​ലാ​​മാ​​ബാ​​ദ്: മു​​ന്‍ സൈ​​നി​​ക ഏ​​കാ​​ധി​​പ​​തി പ​​ര്‍​​വേ​​സ് മു​​ഷാ​​റ​​ഫി​​നെ അ​​റ​​സ്റ്റ് ചെ​​യ്യാ​​നും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ്വ​​ത്തു​​ക്ക​​ള്‍ ക​​ണ്ടു​​കെ​​ട്ടാ​​നും പെ​​ഷ​​വാ​​ര്‍ ചീ​​ഫ് ജ​​സ്റ്റീ​​സ് യാ​​ഹ്യാ അ​​ഫ്രീ​​ഡി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ലു​​ള്ള മൂ​​ന്നം​​ഗ​​ബ​​ഞ്ച് പാ​​ക് സ​​ര്‍​​ക്കാ​​രി​​ന് ഉ​​ത്ത​​ര​​വു ന​​ല്‍​​കി. ഇ​​ന്ന​​ലെ കോ​​ട​​തി ചേ​​ര്‍​​ന്ന​​പ്പോ​​ള്‍ പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​ക​​ളെ തി​​രി​​ച്ചു​​കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടിക്ര​​മം എ​​ന്താ​​ണെ​​ന്നു ഫെ​​ഡ​​റ​​ല്‍ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ന്‍​​സി​​യോ​​ടു ജ​​ഡ്ജി ആ​​രാ​​ഞ്ഞു. തു​​ട​​ര്‍​​ന്നാ​​ണ് അ​​റ​​സ്റ്റി​​ന് ഉ​​ത്ത​​ര​​വി​​ട്ട​​ത്.

മാ​​ര്‍​​ച്ച്‌ 21 വ​​രെ സ​​മ​​യം വേ​​ണ​​മെ​​ന്നു മു​​ഷാ​​റ​​ഫി​​ന്‍റെ അ​​ഭി​​ഭാ​​ഷ​​ക​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും കോ​​ട​​തി സ​​മ്മ​​തി​​ച്ചി​​ല്ല. രാ​​ജ്യ​​ദ്രോ​​ഹ​​ക്കേ​​സി​​ല്‍ വി​​ചാ​​ര​​ണ നേ​​രി​​ടു​​ന്ന മു​​ഷാ​​റ​​ഫ് ഇ​​പ്പോ​​ള്‍ ദു​​ബാ​​യി​​ലാ​​ണ്. അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും നൂ​​റോ​​ളം ജ​​ഡ്ജി​​മാ​​രെ പു​​റ​​ത്താ​​ക്കു​​ക​​യും ഉ​​ന്ന​​ത​​കോ​​ട​​തി​​ക​​ളി​​ലെ മു​​തി​​ര്‍​​ന്ന ജ​​ഡ്ജി​​മാ​​രെ വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലാ​​ക്കു​​ക​​യും ചെ​​യ്ത​​തി​​ന്‍റെ പേ​​രി​​ലാ​​ണു മു​​ഷാ​​റ​​ഫി​​നെ​​തി​​രേ കേ​​സെ​​ടു​​ത്ത​​ത്. 2016​​മാ​​ര്‍​​ച്ചി​​ല്‍ രാ​​ജ്യം വി​​ട്ട മു​​ഷാ​​റ​​ഫി​​നെ നേ​​ര​​ത്തെ പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​യാ​​യി കോ​​ട​​തി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *