കെ​എ​സ്‌ആ​ര്‍​ടി​സി പെ​ന്‍​ഷ​ന്‍ പ്രാ​യം കൂ​ട്ടു​ന്നു; പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി


തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി പെ​ന്‍​ഷ​ന്‍ പ്രാ​യം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. പെ​ന്‍​ഷ​ന്‍ പ്രാ​യം കൂ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ മു​ന്ന​ണി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യും. മു​ന്ന​ണി​യി​ലെ എ​ല്ലാ ക​ക്ഷി​ക​ളും അ​നു​കൂ​ലി​ച്ചാ​ല്‍ മാ​ത്ര​മേ പെ​ന്‍​ഷ​ന്‍ പ്രാ​യം കൂ​ട്ടു​വെ​ന്നും ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.


കെ​എ​സ്‌ആ​ര്‍​ടി​സി​യെ ര​ക്ഷി​ക്കാ​ന്‍ ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്നും പെ​ന്‍​ഷ​ന്‍ പ്രാ​യം കൂ​ട്ടു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പെ​ന്‍​ഷ​ന്‍ പ്രാ​യം 60 ആ​ക്ക​ണ​മെ​ന്നു​ള്ള നി​ര്‍​ദേ​ശ​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ യോ​ഗ​ത്തി​ല്‍ വ​ച്ച​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍​കൊ​ണ്ടു മാ​ത്ര​മേ കെ​എ​സ്‌ആ​ര്‍​ടി​സി​യി​ലെ പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​കൂ. സ​ര്‍​ക്കാ​രി​നു മു​ന്നി​ല്‍ മ​റ്റു മാ​ര്‍​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​ന്‍ എ​ല്ലാ​ക്കാ​ല​വും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ആ​ശ്ര​യി​ക്കാ​നാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.




Sharing is Caring