കടങ്ങള്‍ എഴുതിത്തള്ളണം ; മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ പ്രക്ഷോഭം ശക്തമാകുന്നു

മുംബൈ: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യമുന്നയിച്ച്‌ മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധത്തോടനുബന്ധിച്ച്‌ 30,000 കര്‍ഷകര്‍ ഒരുമിക്കുന്ന മാര്‍ച്ച്‌ ഞായറാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിന് മുമ്പില്‍ എത്തിച്ചേരുമെന്നാണ് സൂചന.

സിപിഎമ്മന്റെ കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുക. ചൊവ്വാഴ്ച നാസിക്കിലെ സിബിഎസ് ചൗക്കില്‍ നിന്നാണ് പ്രതിഷേധ മാര്‍ച്ച്‌ ആരംഭിച്ചിരിക്കുന്നത്. പ്രതിദിനം ശരാശരി 35 കിലോമീറ്ററാണ് കര്‍ഷക ജാഥ സഞ്ചരിക്കുന്നത്. മാര്‍ച്ച്‌ മുംബൈയില്‍ എത്തിച്ചേരുമ്പോ
ഴേക്കും ഒരു ലക്ഷം കര്‍ഷകര്‍ മാര്‍ച്ചില്‍ അണിചേരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക എന്നതു കൂടാതെ വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് വിട്ടുനല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *