പൾസർ സുനിക്ക് ജാമ്യം


നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ പൾസർ സുനിക്ക് മറ്റൊരു കേസിൽ ജാമ്യം.മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോയ കേസിലാണ് ജാമ്യം.എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.മറ്റു കേസുകളിൽ റിമാന്‍റിൽ ക‍ഴിയുന്നതിനാൽ സുനിക്ക് ജയിലിൽ തന്നെ തുടരേണ്ടി വരും.


2011 നവംബറിൽ ജോണി സാഗരിക നിർമ്മിച്ച ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൾസർ സുനി മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.ലൊക്കേഷനിലേക്ക് എത്തിയ നടിയെ വാഹനത്തിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു.എന്നാൽ നടി നിർമ്മാതാവായ ഭർത്താവിനെ വിളിച്ചതോടെ പദ്ധതി പാളുകയായിരുന്നു.




Sharing is Caring