ശോഭയാത്രയില്‍ കുഞ്ഞിനെ അപകടാവസ്ഥയില്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ കേസെടുത്തു


ശ്രീകൃഷ്ണജയന്തി ദിനത്തില്‍ പയ്യന്നൂരില്‍ ശോഭായാത്രയിലെ നിശ്ചല ദൃശ്യത്തില്‍ മൂന്നു വയസ്സുള്ള കുഞ്ഞിനെ രണ്ടര മണിക്കൂര്‍ വെയിലത്തു അപകടാവസ്ഥയില്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.


സംഘാടകര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെയാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തത്. ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലിസ് മേധാവി, കണ്ണൂര്‍ കലക്ടര്‍, കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എന്നിവര്‍ രണ്ടാഴ്ചയ്ക്കകം കമ്മീഷന് വിശദീകരണം നല്‍കണം.


കുട്ടികളുടെ അവകാശ സംരക്ഷണത്തിനു സര്‍ക്കാര്‍ നേരത്തേ പുറപ്പെടുവിച്ച ഉത്തരവുകള്‍ നടപ്പാക്കുന്നതിലെ പുരോഗതി അറിയിക്കാനും കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.



Sharing is Caring