പ്ലസ്ടു വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്ന് പേ‌ര്‍ അറസ്റ്റില്‍. എമ്ബേറ്റ് സ്വദേശികളായ വാസു, കുഞ്ഞിരാമന്‍, മോഹനന്‍ എന്നിവരാണ് പരിയാരം പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസമാണ് അവസാനമായി പീഡനം നടന്നത്. മൂന്ന് വര്‍ഷം മുമ്ബ് വാസുവാണ് കുട്ടിയെ ആദ്യമായി പീഡനത്തിനിരയാക്കിയത്. പിന്നീട് മറ്റ് രണ്ട് പ്രതികളും കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.

പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധു വിവരമന്വേഷിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച്‌ എല്ലാവരും അറിയുന്നത്. തുട‌ര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *