പ്ലസ്ടുവിന് മുഴുവന്‍ എ പ്ലസ്; പരീക്ഷയിലും താരമായി മാളവിക

പ്ലസ് ടു പരീക്ഷയില്‍ അഭിമാന വിജയം നേടി യുവതാരം മാളവിക നായര്‍. തൃശൂര്‍ വിവേകോദയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ മാളവിക മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.

അവസാന വര്‍ഷം 600ല്‍ 600 മാര്‍ക്കുണ്ട് മാളവികയ്ക്ക്. മാര്‍ക്ക്‌ലിസ്റ്റിനൊപ്പം മാളവിക തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. വിവേകോദയം സ്‌കൂളിലെ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ഫെയ്‌സ്ബുക്ക് കൂട്ടുകാര്‍ക്കും ഈ വിജയത്തിന് നന്ദി പറഞ്ഞിട്ടുമുണ്ട് മാളവിക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *