പയ്യന്നൂർ കേസിൽ ശക്തമായ നടപടിയെടുത്തു,ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി

പയ്യന്നൂർ കൊലപാതകത്തിൽ മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകി.പയ്യന്നൂർ അക്രമത്തിൽ സർക്കാർ ശക്തമായ നടപടിെയടുത്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.രണ്ടു പേർ കസ്റ്റഡിയിലാണ്.മറ്റുളളവരെ ഉടൻ പിടികൂടും.

എൽഡിഎ‍ഫ് അധികാരത്തിൽ വന്നതിനു ശേഷം 14 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു.സായുധസേനക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം കൊണ്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനാകില്ല.ജാഗ്രത പാലിക്കാൻ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാതാക്കാനുളള ഉത്തരവാദിത്തം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *