പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് 100 കോടിയുടെ അടിയന്തര സഹായം അനുവദിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം സഹായം പ്രഖ്യാപിച്ചത്. കേരളം നേരിടുന്നത് 1924 നു ശേഷമുള്ള എറ്റവും വലിയ പ്രളയമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അടിയന്തര സഹായമായി 1220 കോടി രൂപയാണ് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കാലവര്‍ഷക്കെടുതിയില്‍ 8316 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നും അടിയന്തരസഹായം നല്‍കണമെന്നും രാജ്നാഥ് സിംഗിനു സമര്‍പ്പിച്ച നിവേദനത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.














