ലോ​ര്‍​ഡ്സി​ല്‍ 100 വി​ക്ക​റ്റ്; അ​പൂ​ര്‍​വ റി​ക്കാ​ര്‍​ഡു​മാ​യി ആ​ന്‍​ഡേ​ഴ്സ​ണ്‍

ക്രി​ക്ക​റ്റി​ന്‍റെ മ​ക്ക​യാ​യ ലോ​ര്‍​ഡ്സി​ല്‍ 100 വി​ക്ക​റ്റ് പി​ഴു​ത് റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി ജ​യിം​സ് ആ​ന്‍​ഡേ​ഴ്സ​ണ്‍. ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ നാ​ലാം ദി​വ​സ​മാ​ണ് ആ​ന്‍​ഡേ​ഴ്സ​ണ്‍ അ​പൂ​ര്‍​വ റി​ക്കാ​ര്‍​ഡി​നു അ​ര്‍​ഹ​നാ​യ​ത്. ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ മു​ര​ളി വി​ജ​യ് ആ​യി​രു​ന്നു ലോ​ഡ്സി​ലെ ആ​ന്‍​ഡേ​ഴ്സ​ണി​ന്‍റെ നൂ​റാ​മ​ത്തെ ഇ​ര. വി​ജ​യി​യെ സം​പൂ​ജ്യ​നാ​യാ​ണ് ആ​ന്‍​ഡേ​ഴ്സ​ണ്‍ പ​റ​ഞ്ഞ​യ​ച്ച​ത്.

ഒ​രു മൈ​താ​ന​ത്ത് 100 വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ളാ​ണ് ആ​ന്‍​ഡേ​ഴ്സ​ണ്‍. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം മു​ത്ത​യ്യ മു​ര​ളീ​ധ​ര​നാ​ണ് ഇ​തി​നു​മു​മ്ബ് ഒ​രു വേ​ദി​യി​ല്‍ ത​ന്നെ 100 വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. കൊ​ളം​ബോ​യി​ലെ ഗാ​ലെ മൈ​താ​ന​ത്താ​ണ് മു​ത്ത​യ്യ റി​ക്കാ​ര്‍​ഡ് ഇ​ട്ട​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *