പ്രശാന്ത് ഭൂഷണെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം : രണരാഗിണി ശാഖ

ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയ മുന്‍ ആപ്പ് നേതാവ് പ്രശാന്ത് ഭൂഷണെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് രണരാഗിണി ശാഖ ആവശ്യപ്പെട്ടു. തീവ്ര ഹിന്ദുത്വമുള്ള സന്യാസി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ കാര്യം പ്രശാന്ത് ഭൂഷണ് ദഹിക്കാത്തത് കാരണമാണ് ഹിന്ദുക്കള്‍ക്കെതിരെ വിഷം പടര്‍ത്തിയതെന്ന് രണരാഗിണി ശാഖ സംസ്ഥാന കാര്യവാഹ് കുമാരി പ്രതീക്ഷ കോര്‍ഗാവ്‌കര്‍ പറഞ്ഞു.

കാശ്മീര്‍ ഭാരതത്തില്‍ നിന്നും വേര്‍തിരിക്കണമെന്ന് നേരത്തെ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. ഇതിലൂടെ അദ്ദേഹം ഹിന്ദു ദോഷി മാത്രമല്ല, രാജ്യദ്രോഹി കൂടിയാണെന്ന് തെളിയിച്ചു. സ്ത്രീകളെ സംരക്ഷിക്കാന്‍ യാതൊന്നും ചെയ്യാതെ, ആരെങ്കിലും അത് ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ തീര്‍ത്തും അംഗീകാരയോഗ്യമല്ലെന്ന് കുമാരി പ്രതീക്ഷ കോര്‍ഗാവ്കര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ആന്റി റോമിയോ സ്ക്വാഡ് സജ്ജീകരിക്കുകയും പല റോഡ് റോമിയോകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ റോമിയോ എന്ന പ്രയോഗം പ്രശാന്ത് ഭൂഷണ് അസ്വസ്ഥത ഉളവാക്കുകയും അദ്ദേഹം അത് തന്റെ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. റോമിയോ ഒരു സ്ത്രീയുടെയും മാനം കളങ്കപ്പെടുത്തിയിട്ടില്ലെന്നും മറിച്ച്, ശ്രീകൃഷ്ണനാണ് പല സ്ത്രീകളുടെയും മാനം കളങ്കപ്പെടുത്തിയത്. അതിനാല്‍ ആന്റീ കൃഷ്ണ സ്ക്വാഡ് എന്ന് ആക്കിക്കൂടെ എന്നുമാണ് അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചത്.

ഹിന്ദുക്കളുടെ മതവികാരത്തെ മുറിവേല്‍പ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയ പ്രശാന്ത് ഭൂഷന്റെ ഈ നടപടി അങ്ങേയറ്റം വേദന ഉളവാക്കുന്നതാണ്. 16,000 സ്ത്രീജനങ്ങളെ നരകാസുരനില്‍ നിന്നും രക്ഷിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍ സമൂഹത്തില്‍ അവര്‍ക്ക് ഒരു സ്ഥാനം നല്‍കി. കൌരവ സഭയില്‍ ദ്രൌപതിയുടെ മാനഭംഗം നടക്കാന്‍ അനുവദിക്കാതെ കാത്തുരക്ഷിച്ചു. ഇങ്ങനെയുള്ള ശ്രീകൃഷ്ണ ഭഗവാനെ ഒരു പൂവാലനാക്കി ചീത്രീകരിച്ച പ്രശാന്ത് ഭൂഷണ്‍ വളരെ താഴ്ന്ന നിലയിലാണ് എത്തിയതെന്നും ഹിന്ദു സമൂഹത്തോട് ഒന്നടങ്കം മാപ്പ് പറയണമെന്നും കുമാരി പ്രതീക്ഷ കോര്‍ഗാവ്കര്‍ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *