ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ട്രഷറികളില്‍ വേണ്ടത്ര പണമില്ലാത്തതിനാല്‍ ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയതോടെ സര്‍ക്കാര്‍ സാമ്ബത്തിക പ്രതിസന്ധിയിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യശാലകള്‍ പൂട്ടിയതോടെ 5,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതു പരിഹരിക്കുന്നതിനായി നികുതി പിരിവ് ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്നില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നോട്ട് നല്‍കി. ആര്‍ബിഐ രാഷ്ട്രീയ ഉപകരണമായി മാറുന്നുവെന്നും മന്ത്രി ആരോപിച്ചു.

ഈ നില തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *