പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി ; സഹകരണ മേഖലക്ക് ഇളവ് നല്കാൻ സംസ്‌ഥാന സർക്കാർ കേന്ദ്രത്തോടാവശ്യപ്പെടും

നോട്ടു നിരോധനത്തെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിൽ റിസർവ് ബാങ്കും പങ്കാളിയാണെന്ന് എ സി മൊയ്‌തീൻ കുറ്റപ്പെടുത്തി. കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണം സഹകരണ മേഖലയെ തകർക്കും.

സഹകരണ മേഖലക്ക് ഇളവ് നൽകുവാൻ ആവശ്യപ്പെട്ടുള്ള പ്രമേയം മന്ത്രിസഭ പാസാക്കും. ബി ജെ പി അംഗം ഒ രാജഗോപാൽ പ്രമേയത്തെ പിന്തുണക്കില്ല. രാവിലെ ഒമ്പതിന് ആരംഭിച്ച സമ്മേളനം മൂന്ന് മണിക്കൂർ നീണ്ടു നിൽക്കും.

സഹകരണ മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം വിളിച്ച സർവ്വകക്ഷി യോഗത്തിൽ ഇടത് വലത് മുന്നണികൾ കേന്ദ്ര നീക്കത്തെ വിമർശിച്ചപ്പോൾ ബി ജെ പി എതിർപ്പ് രേഖപ്പെടുത്തി യോഗത്തിൽ നിന്നിറങ്ങിപ്പോയി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *