പ്രതീഷ് ചാക്കോ വെളിപ്പെടുത്തി; ദിലീപിനു വേണ്ടി ഫോണ്‍ കൈപറ്റിയ ആ ‘വിഐപി’ ആരാണെന്ന്


നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നല്‍കിയ നടിയുടെ അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ദിലീപിനു വേണ്ടി കൈപറ്റിയത് ആരാണെന്ന് ഒളിവില്‍ കഴിയുന്ന അഭിഭാഷകന്‍ പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. നടന്‍ ദിലീപ് അറസ്റ്റിലായതിനു ശേഷം ഒളിലില്‍ പോയ പ്രതീഷ് ചാക്കോ അറിയാവുന്ന വിവരങ്ങളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം.


കോടതിയിലെത്തി കീഴടങ്ങാന്‍ ശ്രമിക്കുന്നതിന് മുന്‍പ് പള്‍സര്‍ സുനി മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോക്ക് കൈമാറിയിരുന്നു. പിന്നീട് ഈ ഫോണ്‍ മറ്റൊരു ‘വിഐപി’ക്ക് ദിലീപിന് വേണ്ടി നല്‍കിയെന്നാണ് പ്രതീഷിന്റെ വെളിപ്പെടുത്തല്‍.


ഇനി അന്വേഷണ സംഘത്തിന്റെ അന്വേഷണം ഈ ‘വിഐപി’യെ തേടിയാവുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതീഷിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതീഷിന്റെ രഹസ്യ മൊഴി മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ രേഖപ്പെടുത്തിയതിന് ശേഷം ‘വിഐപി’യെ ചോദ്യം ചെയ്‌തേക്കും.



Sharing is Caring