പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ദവര്‍ക്ക് നന്ദി: മഅ്ദനി


സുപ്രിം കോടതി ജാമ്യം നല്‍കിയിട്ടും കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായ സമയത്ത് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനി. പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. സുപ്രിംകോടതി നീതിക്കായി നിലകൊണ്ടുവെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിലേക്കുള്ള യാത്രക്ക് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഉച്ചയ്ക്ക് രണ്ടു മണിയോട കെംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് മഅ്ദനി കേരളത്തിലേക്ക് യാത്ര തിരിച്ചു. വൈകീട്ട് 3.30ഓടെ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് കരുനാഗപ്പള്ളി അന്‍വര്‍ശ്ശാരിയിലേക്ക് പോകും. സുരക്ഷയ്ക്കായി കര്‍ണാടക പൊലിസ് സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ മഅ്ദനിയോട് നീതി കാണിച്ചെന്ന് പിതാവ് സമദ് മാസ്റ്റര്‍ പ്രതികരിച്ചു. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര സഫലമായത്.




Sharing is Caring