ജോര്‍ജിനെതിരെ നടപടി സ്വീകരിക്കാമെന്നു വനിതാ കമ്മീഷനു നിയമോപദേശം


കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരായ മോശം പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എയക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നു നിയമോപദേശം. ഇതുസംബന്ധിച്ചു ലീഗല്‍ ഓഫീസര്‍ വനിതാ കമ്മീഷനു നിയമോപദേശം നല്‍കി. ഓഗസ്റ്റ് ഒന്‍പതിനു ചേരുന്ന വനിതാ കമ്മീഷന്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.


ജോര്‍ജിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. വനിതാ കമ്മീഷന്‍ സ്വമേധയാ ആണ് നടപടി സ്വീകരിച്ചത്.




Sharing is Caring