പൊന്നോണത്തെ വരവേല്‍ക്കാനായിഇന്ന് ഉത്രാടപ്പാച്ചില്‍; ഔദ്യോഗിക ആഘോഷങ്ങള്‍ക്ക് തുടക്കം

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം പൊന്നോണത്തെ വരവേല്‍ക്കാനായി ഒരുക്കങ്ങളുടെ അവസാന ഘട്ടമായി ഇന്ന് ഉത്രാടപ്പാച്ചില്‍. ഒന്നാം ഓണമായ ഉത്രാട ദിനത്തിലാണ് നാളത്തെ തിരുവോണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുക. അതിനായുള്ള ഓട്ടപ്പാച്ചിലിലാണ് കേരളക്കര ഒന്നാകെ. പ്രളയം ഇത്തവണത്തെ ഓണത്തിന്റെ മാറ്റ് കുറയ്ക്കുന്നുണ്ടെങ്കിലും ലളിതമായ രീതിയില്‍ ആഘോഷം കൊണ്ടാടാന്‍ തന്നെയാണ് നാടും നഗരവും ഒരുങ്ങുന്നത്.

കഴിഞ്ഞവര്‍ഷത്തെ ഓണാഘോഷവും പ്രളയം കൊണ്ടുപോയതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ആഘോഷ പരിപാടികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ ലളിതമായി ഒരാഴ്ചത്തെ ഔദ്യോഗിക ഓണാഘോഷം നടത്താന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഓണ വാരത്തിനും ഇന്ന് തുടക്കമാകും. ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഓദ്യോഗിക ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക.

ചലച്ചിത്ര താരങ്ങളായ ടൊവീനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. കെഎസ് ചിത്രയുടെ നേതൃത്വത്തിലുളള സംഗീത നിശയും അരങ്ങേറും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *