ദുബായിയില്‍ സ്‌കൂള്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച്‌ 15 കുട്ടികള്‍ക്ക് പരിക്കേറ്റു

ദുബായ്: ദുബായിയില്‍ സ്‌കൂള്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച്‌ 15 കുട്ടികള്‍ക്ക് പരിക്കേറ്റു. അല്‍ വര്‍ഖ അവര്‍ ഔണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെയാടെയാണ് അപകടമുണ്ടായത്.

ടാങ്കര്‍ കുട്ടികളേയും കയറ്റി വരികയായിരുന്ന സ്‌കൂള്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു. നിരവധി കുട്ടികള്‍ ഉണ്ടായിരുന്നെങ്കിലും അപകടത്തില്‍ 15ഓളം കുട്ടികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ദുബായിയിലെ അല്‍ റിബാറ്റ് റോഡിലേക്കുള്ള ബിസിനസ് ബേ ക്രോസിംഗിലാണ് അപകടമുണ്ടായതെന്ന് ദുബായ് പോലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *