പൈലറ്റിന്‍റെ സമയോചിത ഇടപെടല്‍; ആകാശത്തെ വന്‍ കൂട്ടിയിടി ഒഴിവാക്കി

പൈലറ്റിന്‍റെ സമയോചിത ഇടപെടല്‍ പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചുള്ള വന്‍ അപകടം ഒഴിവാക്കി. ശനിയാഴ്ച ഗോവയിലെ ആകാശ പരിതിയിലാണ് വിമാനങ്ങള്‍ അപകടകരമായ രീതിയില്‍ അടുത്തടുത്തെത്തിയത്.
സ്പൈസ് ജെറ്റിന്‍റെയും ഗോവ എയറിന്‍റെയും വിമാനങ്ങളാണ് അപകടകരമായ രീതിയില്‍ അടുത്തെത്തിയത്. സ്പൈസ് ജെറ്റ് പൈലറ്റ് സമയോചിതമായി വിമാനം വഴിതിരിച്ചത് ഇരു വിമാനത്തിലും ഉണ്ടായിരുന്നവര്‍ക്ക് ജീവന്‍ തിരിച്ചു നല്‍കി. ഇരു വിമാനങ്ങളിലും എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നെന്ന് കന്പനികള്‍ പറഞ്ഞിട്ടില്ല. ഗോവ എയറില്‍ 186ഉം സ്പൈസ് ജെറ്റില്‍ 78 യാത്രക്കാരും ഉള്ളതായാണ് കണക്കാക്കുന്നത്.
വിമാനങ്ങള്‍ രണ്ടും അപകടകരമായ രീതിയില്‍ ഒരേ പാതയില്‍ എത്തിയതിനെക്കുറിച്ച്‌ കന്പനികള്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
അന്നേ ദിവസം ഗോവ എയറിന്‍റെ ചില റെഡാറുകള്‍ തകരാറിലായിരുന്നെന്നും ഗോവ എയറിലെ ജീവനക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് തെറ്റായ ദിശയില്‍ ഗോവ എയര്‍ എത്താന്‍ കാരണമെന്ന് സ്പൈസ് ജെറ്റ് ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *