പെഷാവറിലെ ക്രിസ്ത്യന്‍ കോളനിയില്‍ ഭീകരാക്രമണം; നാല് ഭീകരരടക്കം അഞ്ച് മരണം


പാക്കിസ്ഥാനിലെ പെഷാവറില്‍ ക്രിസ്ത്യന്‍ കോളനിയില്‍ ഭീകരാക്രമണം. ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. നാലു ഭീകരരെ സൈന്യം വധിച്ചു. ഇന്നു രാവിലെ ആറു മണിയോടെയാണ് ആക്രമണമുണ്ടായത്.
കോളനിക്കുള്ളില്‍ അഞ്ചോ ആറോ ഭീകരര്‍ കയറിയിട്ടുള്ളതായാണു വിവരം. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവിടെ നിന്നും സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഹെലിക്കോപ്റ്റര്‍ റോന്തുചുറ്റുന്നതു കണ്ടതായും വിവരമുണ്ട്. ഇവിടേക്കു കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവസ്ഥലം ഒഴിപ്പിച്ചു.




Sharing is Caring