സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും അഗ്നിബാധ തടയുന്നതിന്റെ ഭാഗമായി ഫയര്‍ ഹൈഡ്റന്റുകള്‍ നിര്‍ബന്ധമാക്കാന്‍ ഫയര്‍ഫോഴ്സ് ഉന്നതതല യോഗം തീരുമാനിച്ചു.
തിരുവനന്തപുരം ചാല, എറണാകുളം സെന്‍ട്രല്‍ മാര്‍ക്കറ്റ് ,കോഴിക്കോട് മിഠായിത്തെരുവ് തുടങ്ങിയ തിരക്കുള്ള സ്ഥലങ്ങളില്‍ തീപിടിത്തമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഫയര്‍ഫോഴ്സ് പഠനം നടത്തും. തീപിടിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സുരക്ഷാ പ്റൊട്ടോക്കാള്‍ തയ്യാറാക്കാന്‍ പ്രത്യേക സമതിയേയും നിയമിച്ചു.നഗരങ്ങളിലെ കെട്ടിടങ്ങളില്‍ റിസ്ക് അസസസ്മെന്റ് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. അതിനാലാണ് പ്രധാന നഗരരങ്ങളിലെ കെട്ടിടങ്ങളുടെ സുരക്ഷാ സംവിധാനം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഈ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടുങ്ങള്‍ക്ക് കൈമാറും. പ്റധാന നഗരങ്ങളിലെല്ലാം ഫയര്‍ ഹൈഡ്റന്റുകള്‍ വേണമെന്നത് നേരത്തെയുള്ള നിര്‍ദേശമാണ്. എന്നാല്‍ പിറവത്ത് മാത്രമാണ് ഇതുള്ളത്. തിരുവനന്തപുരം നഗരത്തില്‍ ഇതിനായി നേരത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നുവെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. ഫയര്‍ഫോഴ്സ് മേധാവി എ.ഹേമചന്ദ്രന്‍, ഡയറക്ടര്‍മാരായ ഇ.ബി .പ്രസാദ്, ജോ കുരുവിള ഈശോ, ഡിവിഷണല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.













