കോഴിക്കോട്: മതസൗഹാർദ്ധ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മത സൗഹാർദ്ധ റാലിയുടെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് കിഡ്സൺ കോർണറിൽ വെച്ച് ഹുസൈൻ മടവൂർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മത സൗഹാർദ്ധ റാലി വാഹനത്തിന്റെ താക്കോൽദാനം ഡോ. ബോബി ചെമ്മണൂർ റിട്ടയേർഡ് ജഡ്ജി ശാന്തകുമാരിക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.എല്ലാ ചോരയുടെയും നിറം ചുവപ്പാണ്, അതിന് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. അതു കൊണ്ട് ജാതിമത കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായ് എല്ലാവരും പരസ്പരം പൊറുത്തുകൊണ്ടും സ്നേഹിച്ചു കൊണ്ടും ഒന്നായ് ജീവിക്കാനുള്ള ആഹ്വാനവും “സ്നേഹം കൊണ്ട് ലോകം കീഴടക്കുക ” എന്ന സന്ദേശവും ഡോ. ബോബി ചെമ്മണൂർ പറഞ്ഞു. ഡോ. ആർസു മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ എം വി കുഞ്ഞാമു (പ്രസിഡണ്ട്, ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ) സീരിയൽ താരം ഡോ. ഷീല, സണ്ണി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.













