നഗ്‌നതാ പ്രദര്‍ശനം; ശ്രീജിത് രവിയുടെ അറസ്റ്റ് രേഖപ്പെടുത്തി


imagesസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ ചലച്ചിത്ര നടന്‍ ശ്രീജിത് രവിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പള്‍ നല്‍കിയ പരാതിയില്‍ വ്യാഴാഴ്ച താരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിന് ശേഷം വെള്ളിയാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീജിത് രവിയുടെ ഫോട്ടോ കാണിച്ചുള്ള തിരിച്ചറിയല്‍ പരേഡില്‍ കുട്ടികള്‍ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്‌. ഇന്ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. പാലക്കാടിനടുത്തുള്ള കൊല്ലങ്കോട്ടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് ശ്രീജിത് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.പാലക്കാട് പത്തിരിപ്പാലയിലുള്ള സ്‌കൂളിന് മുന്നില്‍ കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.




Sharing is Caring