വിഴിഞ്ഞം തുറമുഖം: ദേശീയ ഹരിത ട്രിബ്യൂണല്‍ അന്തിമവിധി ഇന്ന്


വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഇന്ന് അന്തിമവിധി പുറപ്പെടുവിക്കും. ഹരിത ട്രിബ്യൂണലിന്റെ ഡല്‍ഹി പ്രിന്‍സിപ്പല്‍ ബഞ്ചാണ് വിധി പറയുക. വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക അനുമതിക്ക് ആധാരമായിട്ടുള്ള പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ട് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പൂര്‍ത്തിയാക്കിയതെന്നാണ് ഹരജികളിലെ പ്രധാന വാദം.


പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും മത്സ്യത്തൊഴിലാളികളുടെ തൊഴില്‍പ്രശ്‌നങ്ങളും വേണ്ടരീതിയില്‍ പരിഗണിക്കപ്പെട്ടില്ലെന്ന വാദവും ഹരജികളില്‍ ഉയര്‍ത്തുന്നുണ്ട്. വിഴിഞ്ഞം സ്വദേശികളായ ജെ വില്‍ഫ്രഡ്, ആന്റോ ഏലിയാസ്, ജോസഫ് വിജയന്‍ എന്നിവരാണ് ഹരജി നല്‍കിയത്.




Sharing is Caring