പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച്‌ സഹോദരങ്ങളടക്കം ആറുപേർ മരിച്ചു

പെരുമ്പാവൂരിന്‌ സമീപം ബസും കാറും കൂട്ടിയിച്ച അപകടത്തിൽ സഹോദരങ്ങളും സുഹൃത്തുക്കളുമടക്കം ആറുപേർ മരിച്ചൂ. പലർച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തിൽ ഇടുക്കി ഏലപ്പാറ സ്വദേശികളായ ആറ്‌പേരാണ്‌ മരിച്ചത്‌. ഒരാൾക്ക്‌ ഗുരുതര പരിക്കേറ്റു.

ഏലപ്പാറ ഫെയർഫീൽഡ്‌ എസ്‌റ്റേറ്റിൽ സ്‌റ്റീഫന്റെ മകൻ ജീനീഷ്‌, മൂലയിൽ വിൽസന്റെ മകൻ വിജയൻ,സെബ്‌മിവാരി എസ്റ്റേറ്റിൽ ഹരിയുടെ മകൻ കിരൺ, ചെമ്മണ്ണ്‌ എസ്‌റ്റേറ്റിൽ റോയിയുടെ മകൻ ഉണ്ണി, പുത്തൻപുരയ്‌ക്കൽ യേശുദാസിന്റെ മകൻ ജെറിൻ, ജെറിന്റെ സഹോദരൻ ജിബിൻ എന്നിവരാണ്‌ മരിച്ചത്‌. പരിക്കേറ്റ അപ്പു ചികിൽസയിലാണ്‌.ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്‌റ്റ്‌ ബസും കാറുമാണ്‌ കൂട്ടിയിടിച്ചത്‌. വിദേശത്തേക്ക്‌ പോകുന്ന ജെറിനെ കൊണ്ടുവിടാൻ നെടുമ്പശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഇവർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *