പെട്രോള്‍, ഡീസല്‍ വില കുറച്ചു


ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികള്‍ കുറച്ചു. പെട്രോള്‍ download (4)ലിറ്ററിനു 31 പൈസയും ഡീസല്‍ ലിറ്ററിന് 71 പൈസയുമാണു കുറച്ചിരിക്കുന്നത്. പുതിയ വില ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.


അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവ് കണക്കിലെടുത്താണ് ഇന്ധനവില കുറച്ചത്. ജൂണ്‍ 16ന് പെട്രോള്‍ വില ലിറ്ററിന് 64 പൈസ കൂട്ടിയപ്പോള്‍ ഡീസല്‍ വിലയില്‍ 1.35 രൂപയുടെ കുറവ് വരുത്തിയിരുന്നു.




Sharing is Caring