കോപ്പ അമേരിക്ക ഫുട്‌ബോള്‍; അര്‍ജന്റീന ഫൈനലില്‍


d-maria.jpg.image.784.410സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീന ഫൈനലില്‍. ഒന്നിനെതിരെ എണ്ണംപറഞ്ഞ ആറുഗോളുകള്‍ക്കായിരുന്നു അര്‍ജന്റീന ഫൈനലേക്ക് കത്തിക്കയറിയത്. ഫൈനലില്‍ ചിലിയാണ് അര്‍ജന്റീനയുടെ എതിരാളി.


മികച്ച കളികെട്ടഴിച്ചതിനൊപ്പം സ്‌കോറിംഗിലെ വേഗതകൂടിയായപ്പോള്‍ മെസ്സിപ്പടയ്ക്ക് മുന്നില്‍ പരാഗ്വെ നിഷ്പ്രഭരായി. അര്‍ജന്‍ന്റീനയ്ക്കായി എയ്ഞ്ചല്‍ ഡി മരിയ ഇരട്ട ഗോള്‍ നേടി. മാര്‍ക്കോസ് റോജോ, ജാവിയര്‍ പസ്റ്റോറെ,അഗ്യൂറോ, ഹിഗ്വെയ്ന്‍ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ഗോള്‍ നേടിയില്ലെങ്കിലും മൂന്നോളം ഗോളുകള്‍ക്ക് വഴിയൊരുക്കി സൂപ്പര്‍താരം മെസ്സി കളം നിറഞ്ഞു.


കോപ്പ അമേരിക്കയിലെ 15-ാം കിരീടം നേടാനുളള അവസരമാണ് അര്‍ജന്റീനയ്ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്. 27-ാം തവണയാണ് അര്‍ജന്റീന കോപ്പ അമേരിക്കയുടെ കലാശക്കൊട്ടിന് യോഗ്യത നേടുന്നത്. അര്‍ജന്റീനയും നായകന്‍ മെസ്സിയും ഇതേ ഫോം തുടര്‍ന്നാല്‍ ഞായറാഴ്ച്ച ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മത്സരം പിറക്കുമെന്നുറപ്പ്.



Sharing is Caring