പുലിമുരുകന്‍ ബോളിവുഡിലേക്ക്; മോഹന്‍ലാലിന്റെ വേഷത്തില്‍ സല്‍മാന്‍ ഖാന്‍


മലയാളത്തിലെ റെക്കോര്‍ഡ് ഹിറ്റ് ചിത്രം പുലിമുരുകന്‍ ബോളിവുഡിലേക്ക്. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനില്‍ സല്‍മാന്‍ ഖാനാണ് ബോളിവുഡിലെത്തിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച മുരുകനായി സല്‍മാന്‍ തന്നെ അഭിനയിക്കും.


നേരത്തേ, ദുബൈയില്‍ വച്ച് സല്‍മാന്‍ പുലിമുരുകനെക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു. മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനെ കുറിച്ച് ഏറെ കേട്ടുവെന്നായിരുന്നു അത്. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് താരം. നേരത്തേ, പ്രിയദര്‍ശന്റെ താളവട്ടം എന്ന ചിത്രത്തിന്റെയും സിദ്ദിഖിന്റെ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന്റെയും ഹിന്ദി റീമേക്കുകളില്‍ സല്‍മാന്‍ ഖാനായിരുന്നു നായകന്‍.




Sharing is Caring