തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജം: അരുണ്‍ ജയ്റ്റ്ലി


അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന പ്രകോപനങ്ങള്‍ക്ക്, തക്കതായ മറുപടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിന് അറിയാമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‍ലി. പാകിസ്ഥാന്റെ ഏതു തരത്തിലുമുള്ള പ്രകോപനങ്ങളും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്നും, നിയന്ത്രണ രേഖയില്‍ സന്ദര്‍ശനം നടത്തിയശേഷം അദ്ദേഹം പ്രതികരിച്ചു.


‘അതിര്‍ത്തിയില്‍ ഏതു രീതിയിലുമുള്ള പ്രകോപനം നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണ്. ഒരുവിധ കടന്നുകയറ്റവും അനുവദിക്കില്ലെന്നതില്‍ സേനയ്ക്ക് ആത്മവിശ്വാസമുണ്ട്’ ജയ്റ്റ്ലി പറഞ്ഞു. ഹുറിയത്ത് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളാണ്, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള പണം ചെലവഴിക്കുന്നത്. സൈന്യത്തേയും രാജ്യത്തേയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍, ചെയ്ത തെറ്റുകള്‍ക്ക് മറുപടി പറയേണ്ടി വരുമെന്നും ജയ്റ്റ്ലി മുന്നറിയിപ്പ് നല്‍കി.




Sharing is Caring