പാലക്കാട് നാല്‍പതുകാരി വെട്ടേറ്റു കൊല്ലപ്പെട്ടനിലയില്‍


പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് നാല്പതുവയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം സ്വദേശിനി ധനലക്ഷമിയാണ് വെട്ടേറ്റു മരിച്ചനിലയില്‍ കാണപ്പെട്ടത്. വീടിന് പിന്നിലെ ചാണകക്കുഴിക്ക് സമീപത്തായിട്ടായിരുന്നു ധനലക്ഷമിയുടെ മൃതദേഹം കിടന്നിരുന്നത്.


സമീപത്തെ വീടുകളില്‍ പാല്‍ കൊടുത്തശേഷം തിരിച്ചെത്തിയ ഭര്‍ത്താവ് നടത്തിയ പരിശോധനയിലാണ് ധനലക്ഷമിയെ സമീപത്തും നിന്നും കണ്ടെത്തിയത്. കഴുത്തിലും വാരിയെല്ലിനും വെട്ടേറ്റനിലയിലായിരുന്നു മൃതദേഹം. മോഷണത്തിനിടെ നടന്ന കൊലപാതകമാകാമെന്നാണ് പോലീസിന്റെ നിഗമനം.




Sharing is Caring