പുതുച്ചേരി: വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടക്കുന്നു. ഈ പശ്ചാത്തലത്തില്‍ രജിസ്ട്രേഷന് സംബന്ധിച്ച നടപടികളില്‍ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി. മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് ബേദി മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്കി.
സിനിമാ നടി അമല പോള്‍, നടന് ഫഹദ് ഫാസില്‍ ഇവരുടെ വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെവയാണെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കിരണ്‍ ബേദിയുടെ നടപടി.













