പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടനെന്ന് റിപ്പോര്‍ട്ട്


റിസര്‍വ് ബാങ്ക് പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ അച്ചടി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ എന്നാണ് പുതിയ നോട്ടുകള്‍ പുറത്തിറങ്ങുക എന്ന് വ്യക്തമല്ല.


ജനുവരിയില്‍ തന്നെ പുതിയ ആയിരം രൂപ നോട്ടുകള്‍ പുറത്തിറക്കണമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ 500 രൂപ നോട്ടുകള്‍ പുറത്തിറക്കേണ്ട ആവശ്യമുണ്ടായിരുന്നതുകൊണ്ടാണ് 1000 രൂപയുടെ അച്ചടി വൈകിയത്.


15.44 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് നവംബര്‍ 8 ന് മോദി സര്‍ക്കാര്‍ അസാധുവാക്കിയത്. പിന്‍വലിച്ച 500,1000 നോട്ടുകള്‍ക്ക് പകരമായി പുതിയ ഡിസൈനുകളിലുള്ള 500, 2000 നോട്ടുകളാണ് ആര്‍ബിഐ അവതരിപ്പിച്ചിരുന്നത്.



Sharing is Caring