കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസ്. വിഷയം രാഷ്ട്രീയമായി കാണേണ്ടതല്ല. സംഭവിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. ഗുണ്ടാസംഘങ്ങള്‍ രാജ്യത്തു പലയിടത്തും അപകടകാരികളായ വര്‍ഗമായി മാറിയിരിക്കുകയാണെന്നും റിയാസ് പറഞ്ഞു.
ക്രിമിനലുകളെ തെരുവില്‍ ഉള്‍പ്പെടെ നേരിടാന്‍ എല്ലാ യുവജന, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ഡി.വൈ.എഫ്.ഐ സഹകരിക്കും. എന്നാല്‍, അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന സംഘങ്ങളുമായി കൈകോര്‍ത്തിട്ടു കാര്യമില്ല. സദാചാര ഗുണ്ടായിസത്തെ ഒരു പുരോഗമന പ്രസ്ഥാനത്തിനും അംഗീകരിക്കാനാവില്ലെന്നും റിയാസ് ചൂണ്ടിക്കാട്ടി.














