ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ സൗജന്യ സേവനങ്ങള്‍ ഒരു വര്‍ഷത്തേക്കു കൂടെ നീട്ടി. എന്നാല്‍ മാര്‍ച്ച് 31ന് ശേഷം ജിയോയുടെ സേവനങ്ങള്‍ സൗജന്യമായിരിക്കില്ലെന്ന് മുകേഷ് അംബാനി അറിയിച്ചു.
അണ്‍ലിമിറ്റഡ് ഓഫര്‍ 2018 മാര്‍ച്ച് 31 വരെ നീട്ടിയെങ്കിലും ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ യൂസര്‍മാര്‍ പ്രതിമാസം 303 രൂപയുടെ ഡേറ്റാ പാക്ക് ആക്ടിവേറ്റ് ചെയ്യണം. അതായത് ദിവസം 10 രൂപയ്ക്ക് അണ്‍ലിമിറ്റഡ് സേവനം ഉപയോഗിക്കാം.

പ്രൈം ഓഫര്‍ എന്ന പേരിലാണ് പുതിയ ഡേറ്റാ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ന് മുംബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അംബാനിയുടെ പ്രഖ്യാപനം.
നിലവിലുള്ള ഉപഭോക്താക്കള്‍ 99 രൂപ നല്‍കി ഈ ഓഫറിന്റെ ഭാഗമാകാം. മൈ ജിയോ ആപ്പ് മുഖേനയോ ജിയോ സ്‌റ്റോറുകള്‍ വഴിയോ മാത്രമേ പ്രൈം ഓഫര്‍ ചെയ്യാന്‍ കഴിയൂ.













